ലക്നൗ : രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പിന്തുണ വർദ്ധിപ്പിക്കുന്നതിനായി എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമു ലഖ്നൗവിൽ സന്ദർശനം നടത്തി. ബിജെപി നിയമസഭാംഗങ്ങളുടെയും സഖ്യകക്ഷികളുടെയും പിന്തുണ തേടിയാണ് ദ്രൗപതി മുർമു ലഖ്നൗവിൽ എത്തിയത്. അമൗസിയിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിലെത്തിയ സ്ഥാനാർത്ഥിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും, മുതിർന്ന ബിജെപി നേതാക്കളും ചേർന്ന് സ്വീകരിച്ചു.
”സംസ്ഥാനത്തെ എല്ലാ എംപിമാരോടും എംഎൽഎമാരോടും വോട്ട് ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നുവെന്ന് ”-മുഖ്യമന്ത്രിയുടെ വസതിയിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ദ്രൗപതി മുർമു പറഞ്ഞു. കൂടാതെ പ്രതിബന്ധങ്ങൾക്കിടയിലും, എന്റെ ശക്തമായ ഇച്ഛാശക്തിയുടെ ബലത്തിലാണ് ഞാൻ ഉന്നത വിദ്യാഭ്യാസം നേടിയത്. നിങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഭരണഘടനാ പദവിയിലേക്ക് മുർമുവിനെ നാമനിർദ്ദേശം ചെയ്തതിന് പ്രധാന മന്ത്രിയോട് നന്ദിയുണ്ടെന്നും. തീരുമാനം എൻഡിഎ ഘടകകക്ഷികൾ ഒന്നടങ്കം സ്വാഗതം ചെയ്തതായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ പങ്ക് വളരെ വലുതാണ് . ബിജെപിയുടെയും സഖ്യകക്ഷികളുടെയുമായി 273 എംഎൽഎമാരും 66 ലോക്സഭാ, 25 രാജ്യസഭാ എംപിമാരും ഉത്തർപ്രദേശിൽ നിന്നും ഉണ്ട്. ഇവരുടെ വോട്ട് മൂല്യം തിരഞ്ഞെടുപ്പിൽ പ്രധാനഘടകമാണ്.
Comments