കോഴിക്കോട്: ഫ്ളക്സ് കീറിയെന്ന് ആരോപിച്ച് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പുതുയോട്ടിൽ മുഹമ്മദ് ഷാഹിറാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.
കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഷാഹിർ ലീഗ് പ്രവർത്തകനാണ്. ഡിവൈഎഫ്ഐ പ്രവർത്തകൻ ജിഷ്ണുവിനെ മർദ്ദിച്ചവരിൽ ഇയാളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകനായ സഫീറിനെ അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ആകെ 30 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ബാക്കി 15 പേർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. സഫീർ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത ആഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
Comments