കാസർകോട്: കെഎസ്ആർടിസി ബസ് കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. കാവുംതല സ്വദേശി കപ്പിലുമാക്കൽ ജോഷി എന്ന ജോസഫ് (45)ആണ് മരിച്ചത്. ചിറ്റാരിക്കാൽ കാറ്റാം കവല മലയോര ഹൈവേയിലാണ് സംഭവം.
കാറ്റാംകവല കയറ്റത്തിൽ ആളെ കയറ്റാൻ ബസ് നിർത്തിയപ്പോൾ നിയന്ത്രണം വിട്ട് പിറകിലേക്ക് വരികയായിരുന്നു. തുടർന്ന് ബസ് ബൈക്ക് യാത്രക്കാരന്റെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. തൊട്ടടുത്ത വീടിന്റെ ചുമരിൽ ഇടിച്ചാണ് ബസ് നിന്നത്.
ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ജോഷി. പെരിങ്ങോം അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Comments