കൊച്ചി: എറണാകുളത്ത് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. ഇരുചക്രവാഹനത്തിലായിരുന്നു ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. ഇവരുടെ പക്കൽ നിന്നും 380 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലാണ്.
കണ്ണൂർ സ്വദേശി മുനീസ്, ആലുവ കുഴിവേലിപ്പടി സ്വദേശി മുഹമ്മദ് അൻസാർ, മലയിടംതുരുത്ത് സ്വദേശി അഫ്സൽ, പുന്നപ്ര സ്വദേശി ചാൾസ് ഡേവീസ് എന്നിവരാണ് അറസ്റ്റിലായത്.
ആലുവയിൽ പൈപ്പ് ലൈൻ റോഡിന് സമീപം വഴിയരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് പോലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കൾ കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.
Comments