കോട്ടയം:ജയിൽചാടിയ കൊലക്കേസ് പ്രതി പിടിയിൽ.യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്. ഇന്ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഇന്ന് വൈകീട്ട് സ്വന്തം വീട്ടിലെത്തുകയും നാട്ടുകാർ പിടികൂടുകയുമായിരുന്നു.
പാമ്പാടി മീനടത്തിനു സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബിനു മോനെ നാളെ കോടതിയിൽ ഹാജരാക്കും.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് കോട്ടയം ജില്ലാ ജയിലിൽ നിന്നും ബിനുമോൻ പോലീസുകാരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
ജയിൽ അടുക്കളയിൽ നിന്നും പലക വെച്ചാണ് ഇയാൾ ചാടി രക്ഷപ്പെട്ടത്. പ്രധാന കവാടത്തിനോട് തൊട്ടടുത്തായിരുന്നു ജയിലിലെ അടുക്കള.
Comments