ലക്നൗ: നോയിഡയിൽ നിരോധനാജ്ഞ ലംഘിച്ച് ആളുകളെ കൂട്ടിയ യൂട്യൂബർ ഗൗരവ് ഗനേജയെ അറസ്റ്റ് ചെയ്തു.നഗരത്തിൽ ഗതാഗതതടസ്സമുണ്ടാക്കിയതിനും ജനങ്ങൾക്ക് ബുദ്ധിമുണ്ടാക്കിയതിനും എതിരെയാണ് നടപടി. ഗാരവിന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ ആളുകളാണ് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ ജന്മദിനാഘോഷം മെട്രോയിൽ നടക്കുമെന്ന് ഗൗരവ് തനേജ ആരാധകരെ അറിയിച്ചിരുന്നു. ഇതറിഞ്ഞ ആരാധകർ മെട്രോ സ്റ്റേഷനിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആഘോഷങ്ങൾക്കായി ഒരു മെട്രോ കോച്ച് തന്നെ താൻ ബുക്ക് ചെയ്തിട്ടുണ്ടെന്നായിരുന്നു ഗൗരവ് ആരാധകരെ അറിയിച്ചിരുന്നത്.
താനുമായുള്ള കൂടിക്കാഴ്ചയ്ക്കും അദ്ദേഹം ക്ഷണിച്ചു. ഇതിന് പിന്നാലെയാണ് ആരാധകർ നിരോധനാജ്ഞ ഗൗനിക്കാതെ തെരുവിലിറങ്ങിയത്. ആരാധകരെ നിയന്ത്രിക്കാനാവാതെ പോലീസ് ബുദ്ധിമുട്ടിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ ആഘോഷം മാറ്റി വെച്ചുവെന്ന് യൂട്യൂബർ സമൂഹമാദ്ധ്യമങ്ങളിൽ പുതിയ സ്റ്റോറി ഇടുകയായിരുന്നു. ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ നോയിഡയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.
Comments