തിരുവനന്തപുരം : ഒരുമിച്ച് നിന്നാൽ അസാധ്യമായത് ഒന്നുമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സന്തോഷവും സഹവർത്തിത്വവും പുലരാൻ മനസ്സുകൾ ഒരുമിക്കണമെന്നും ആത്മത്യാഗത്തിനുള്ള സന്ദേശമാണ് ബക്രീദ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ പള്ളിയിൽ പെരുന്നാൾ നാൾ നമസ്കാരത്തിന് എത്തിയതായിരുന്നു അദ്ദേഹം.
തുടർന്ന് പെരുന്നാൾ നമസ്കാരത്തിനു ശേഷം അദ്ദേഹം പുരാതന രീതിയിൽ പുതിക്കിപ്പണിത ചേരമാൻ ജുമാ മസ്ജിദ് സന്ദർശിച്ചു. ഗവർണറുടെ സന്ദർശനം മഹനീയമായി കാണുന്നതായി പള്ളിഖത്തീബ് അബ്ദുൾ കരീം നദ്വി യും പ്രതികരിച്ചു.
ബലിപെരുന്നാളിന്റെ ഭാഗമായി വിവിധ ഈദ് ഗാഹുകളിൽ രാവിലെയോടെ ബലിപെരുന്നാൾ നമസ്കാരം നടന്നു.മഴ കാരണം പതിവിന് വിപരീതമായി ഇത്തവണ ഈദ് ഗാഹുകളുടെ എണ്ണം കുറവാണ്. കൊറോണ പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളില്ലാത്ത പെരുന്നാൾ ആഘോഷം ഇതാദ്യമായിട്ടാണ്.
Comments