കാസർകോട്: കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതനായ സജിത്തിന് വീട്ടിലേക്കുള്ള വഴി ഒരുങ്ങുന്നു. വീട്ടിലേക്ക് പോകാൻ സ്വന്തമായി വഴി ഇല്ലാത്തതിനാൽ സജിത്തിനെ സഹോദരി ഷൈനി എടുത്തു കൊണ്ടു പോകുന്ന വാർത്ത മാദ്ധ്യമങ്ങളിൽ വന്നിരുന്നു. തുടർന്ന് വിഷയത്തിൽ സുരേഷ്ഗോപി ഇടപെടുകയും, സജിത്തിന് വീട്ടിലേക്ക് പോകാൻ വഴി വാങ്ങി നൽകുകയുമായിരുന്നു.
ആശുപത്രിയിലേക്കും മറ്റും പോകാൻ സജിത്തിനെ തോളിലേറ്റിയാണ് ഷൈനി കൊണ്ടു പോയിരുന്നത്. റോഡ് ഇല്ലാത്തതിനാൽ വാഹനങ്ങൾ ഇതുവഴി കടന്നു ചെന്നിരുന്നില്ല. തുടർന്നാണ് സുരേഷ് ഗോപി ഈ വിഷയത്തിൽ ഇടപെട്ടത്. റോഡിനുള്ള സഹായം ചെയ്തു സുരേഷ് ഗോപിക്ക് നന്ദി അറിയിക്കുകയാണെന്നും ഷൈനി പറഞ്ഞു. വർഷങ്ങളായി റോഡിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തെ സ്വന്തം ഏട്ടനായി കരുതുകയാണെന്നും ഷൈനി പറഞ്ഞു.
Comments