മലപ്പുറം : എടപ്പാൾ തുയ്യം ജി എൽ പി സ്കൂളും ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക്. സ്ലേറ്റ് കളർ ബർമുഡയും ചന്ദനക്കളർ ഷർട്ടുമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമായി സ്കൂളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. . പ്രഥമാധ്യാപകൻ കെ സേധുമാധവന്റെ നേതൃത്വത്തിലാണ് സ്കൂളിൽ മാറ്റം കൊണ്ട് വന്നത്.
രക്ഷിതാക്കളുടെയും പിടിഎയുടെയും പൂർണ പിന്തുണ വിഷയത്തിൽ സ്കൂളിന് ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്ക് യൂണിഫോം തുണികൾ സ്കൂളിൽ നിന്നുമാണ് നൽകിയത്. സർക്കാർ യൂണിഫോം വിതരണ പദ്ധതിപ്രകാരമായിരുന്നു ഇത്.
പുതിയ വേഷംവാഹനത്തിൽ കയറാനും ഓടാനും ചാടാനും എല്ലാം ഏറെ സുഖകരമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളുടെ അഭിപ്രായം അറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് മാറ്റത്തിന് ചുക്കാൻ പിടിച്ച അധ്യാപകരും. ആൺ-പെൺ തുല്യത വാക്കുകളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്ന് തെളിയിക്കുകയാണ് നിലവിൽ ഈ സർക്കാർ സ്കൂൾ.
Comments