വാഷിംഗ്ടൺ : അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യഭാര്യ ഇവാന ട്രംപ് അന്തരിച്ചു.73 വയസായിരുന്നു. ന്യൂയോർക്കിലെ സ്വന്തം വീട്ടിൽ വെച്ചാണ് അന്ത്യം. എന്നാൽ മരണകാരണം വ്യക്തമല്ല. ഡൊണാൾഡ് ട്രംപ് തന്റെ സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ഈ വാർത്ത പുറത്തുവിട്ടത്.
സുന്ദരിയും അതിശക്തയുമായ ഇവാന എന്നും മറ്റുള്ളവർക്ക് പ്രചോദനമായിരുന്നുവെന്ന് ട്രംപ് കുറിച്ചു. അവരുടെ അഭിമാനവും സന്തോഷവും മൂന്ന് മക്കളായിരുന്നു. തങ്ങൾക്ക് എല്ലാവർക്കും ഇവാനയെക്കുറിച്ച് അഭിമാനമാണ് ഉള്ളത് എന്ന് ട്രംപ് പറഞ്ഞു.
ചെക്ക് റിപ്പബ്ലിക്കൻ മോഡലായിരുന്ന ഇവാന 1977 ലാണ് ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തിൽ ഇവർക്ക് മൂന്ന് കുട്ടികൾ ഉണ്ട്. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 1992 ൽ ഇവർ വേർപിരിഞ്ഞു.
Comments