ന്യൂഡൽഹി: വ്യോമ ഗതാഗതത്തിൽ വഴി തിരിച്ചു വിടലുകളും അടിയന്തര ഇറക്കലുകളും വർദ്ധിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നിരവധി തവണയാണ് അടയന്തിരമായി സ്പൈസ്ജെറ്റ് വിമാനങ്ങൾ തകരാറുകൾ കാരണമിറക്കിയത്. ഇതിന് പിന്നാലെയാണ് ഇൻഡിഗോ വിമാനത്തിലും തകരാർ. ഡൽഹി- വഡോദര സർവ്വീസ് നടത്തുന്ന ഇൻഡിഗോയുടെ 6ഇ-859 വിമാനത്തിന്റെ എൻജിനിലാണ് തകരാർ കണ്ടെത്തിയത്. ഗുജറാത്തിലേക്കുള്ള യാത്രയിലാണ് വിമാനത്തിൽ സാങ്കേതിക തകാർ കണ്ടെത്തിയത്. മുൻകരുതലായി വിമാനം ജയ്പൂരിലേക്ക് വഴി തിരിച്ചു വിട്ടതായി ഡയറക്ട്രറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് വ്യാഴ്ച വൈകിട്ട് യാത്ര പുറപ്പെട്ട വിമാനത്തിന്റെ എൻജിനിൽ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതോടെ രാത്രി വൈകി ജയ്പൂരിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു എന്ന് ഡിജിസിഎയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു.
24 ദിവസത്തിനിടയിൽ ഒൻപതോളം സമാന തകരാറുകളാണ് സ്പൈസ്ജെറ്റിനെതിരെ റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിൽ ഡിജിസിഎ വിമാന കമ്പനിയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
Comments