ന്യൂഡൽഹി: ഡൽഹി മെട്രോയ്ക്കുള്ളിൽ നടന്ന ഒരു വഴക്കാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു യുവാവും യുവതിയും തമ്മിൽ തല്ലുന്നതിന്റെ വീഡിയോ ട്രെയിനിലെ തന്നെ ഒരു യാത്രക്കാരനാണ് പകർത്തിയത്. യുവതി യുവാവിനെ തുടർച്ചയായി അടിക്കുന്നതും ഇടിക്കുന്നതും വീഡിയോയിൽ കാണാം. വലിയ വാഗ്വാദവും ഇരുവരും തമ്മിൽ നടക്കുന്നുണ്ട്.
പെൺകുട്ടി ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ വിലയെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. തന്റെ ടീഷർട്ടിന്റെ വില യുവാവ് കുറച്ച് പറയുന്നത് യുവതിയും സഹിക്കുന്നില്ല. 1000 രൂപയ്ക്ക് സാറയിൽ നിന്ന് വാങ്ങിയ ടീഷർട്ട് ആണെന്ന് പെൺകുട്ടി പറയുന്നു. എന്നാലിത് കണ്ടാൽ 150 രൂപ പോലും തോന്നില്ലെന്നാണ് യുവാവിന്റെ അഭിപ്രായം.
Delhi metro entertainment 😂😂pic.twitter.com/LLdIDHB54N
— kartik (@Kartik_sharmaji) July 12, 2022
ഇതേച്ചൊല്ലി വലിയ തർക്കമാണ് നടക്കുന്നത്. യുവതി തുടർച്ചയായി യുവാവിന്റെ മുഖത്ത് അടിക്കുന്നുണ്ട്. ഇടയ്ക്ക് യുവാവും തിരിച്ച് അടിക്കുന്നു. തർക്കിച്ച് തർക്കിച്ച് ഒടുവിൽ ട്രെയിൻ നിർത്തുകയും രണ്ടു പേരും പുറത്തേക്ക് ഇറങ്ങുകയും ചെയ്യുന്നുണ്ട്. യാത്രക്കാരെല്ലാം ഈ സമയം ചിരിക്കുന്നതും കാണാം. മൂന്ന് ദിവസത്തിനുള്ളിൽ 25 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.
Comments