ഇടുക്കി: പറഞ്ഞ വാക്കുകളിൽ ഉറച്ച് തന്നെ നിൽക്കുന്നുവെന്ന് എം.എം.മണി. സിപിഐ നേതാവ് ആനി രാജയെ അവഹേളിച്ചതിന് പിന്നാലെ മണിക്കെതിരെ ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ രംഗത്ത് വന്നിരുന്നു. എം.എം.മണിയുടെ അവഹേളനം ശരിയോ എന്ന് സിപിഎം അലോചിക്കണമെന്നാണ് ആനി രാജ മറുപടി പറഞ്ഞത്. വിമർശനങ്ങൾക്ക് പിന്നാലെ പറഞ്ഞതിൽ മാറ്റമില്ലെന്ന് എം.എം.മണി മാദ്ധ്യമങ്ങളോട് തുറന്നടിച്ചു. ചിലതൊക്കെ പറയണമെന്ന് താൻ വിചാരിച്ചിരുന്നു എന്നാണ് മണിയുടെ പ്രതികരണം.
എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ആനി രാജ തന്റെ പാർട്ടിയോടോ, അതല്ലെങ്കിൽ അവരുടെ പാർട്ടിയോടോ പറയണമായിരുന്നുവെന്ന് എം.എം.മണി വിമർശിച്ചു. താൻ കെകെ രമയെ അപമാനിച്ചിട്ടില്ലെന്നും വിധവ എന്ന് സഭയിൽ പറഞ്ഞത് കോൺഗ്രസാണ്. അവർ വിധവ ആയതിന് തങ്ങൾ ഉത്തരവാദി അല്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് മണിയുടെ വാദം.
ശിവരാമന് എന്തെങ്കിലും ഉണ്ടെങ്കിൽ തന്നോട് ചോദിക്കാമായിരുന്നു. അയാളും ഞാനും പൂനായിൽ ഒന്നുമല്ലല്ലോ എന്നും എംഎം മണി മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ പറയുന്നത് തന്റേതായ ശൈലിയിലാണെന്നും സംഭവത്തെ ന്യായീകരിച്ചുകൊണ്ട് മണി വ്യക്തമാക്കി.
Comments