ഇംഫാൽ: മണിപ്പൂരിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മോയ്റംഗിലാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 11.42ഓടെ ദക്ഷിണകിഴക്കൻ മോയ്റംഗിൽ 94 കിലോ മീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജൂലൈ അഞ്ചിന് സമാന രീതിയിൽ നേരിയ തോതിലുള്ള ഭൂചലനം അസമിൽ അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 11 മണിയോടെയായിരുന്നു സംഭവിച്ചത്.
ജൂലൈ ഒമ്പതിന് കശ്മീരിലുണ്ടായ ഭൂചലനത്തിൽ വീടുകൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമുണ്ടായിരുന്നില്ല. പാക് അതിർത്തിക്ക് സമീപമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. കശ്മീരിന്റെ മുഴുവൻ മേഖലയിലും പ്രകമ്പനം അനുഭവപ്പെട്ടതായും ചില വീടുകൾക്ക് വിള്ളലുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
Comments