പാലക്കാട്: സംസ്ഥാനത്ത് പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ. തൈര്,മോര്, ലസ്സി, എന്നീ ഉൽപ്പന്നങ്ങൾക്ക് 5 ശതമാനം വിലവർദ്ധനവ് ഉണ്ടാകും. നാളെ തന്നെ വിലവർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് മിൽമ ചെയർമാൻ കെഎസ് മണി അറിയിച്ചു.
എത്ര രൂപയാണ് കൂടുന്നതെന്ന് വൈകീട്ടോടെ അറിയാനാകുമെന്നും മിൽമ ചെയർമാൻ വ്യക്തമാക്കി.പാൽവില കൂട്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.
പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതിഏർപ്പെടുത്തിയ ജിഎസ്ടി കൗൺസിൽ തീരുമാനത്തിന്റെ പേരിലാണ് ധൃതിപിടിച്ച് മിൽമ വില ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിൽ വരുന്നത്.
പാക്കറ്റിലാക്കിയ മാംസം, മീൻ, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കടക്കം 5 ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. ഭക്ഷ്യവസ്തുക്കൾക്കാണ് ജിഎസ്ടി ബാധകം.
Comments