ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി തെലങ്കാന എംഎൽസിയും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത. രാഹുൽ തെലങ്കാന സന്ദർശിക്കുമെന്ന വിവരം പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു കവിതയുടെ വിമർശനം. ‘ തെലങ്കാനയിൽ നിന്ന് ആർക്കും എന്തും പഠിക്കാവുന്നതാണ്. ഇവിടെയെത്തുവർക്ക് ഇവിടുത്തെ കാര്യങ്ങളെല്ലാം പഠിച്ചിട്ട് പോകാം. പക്ഷേ എന്റെ ചോദ്യം ഇത് മാത്രമാണ്. രാഹുൽ ഗാന്ധി ഇപ്പോൾ ഇന്ത്യയിൽ ഉണ്ടോ? അദ്ദേഹം എവിടെയാണ്? അത് ഞങ്ങൾക്ക് അറിയണം’.
ഈ മാസം 21ാം തിയതി തെലങ്കാനയിലെ സിർസില്ലയിലേക്ക് രാഹുൽ ഗാന്ധി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ‘ രാഹുൽ ഗാന്ധിക്ക് സിർസില്ലയിലേക്ക് വരാം. ഇവിടെ നിന്ന് ധാരാളം കാര്യങ്ങൾ അദ്ദേഹത്തിന് പഠിക്കാനുണ്ട്. അതെല്ലാം പഠിച്ച് സ്വന്തം മണ്ഡലത്തിലും നടപ്പിലാക്കാം. എങ്കിലും രാഹുൽ ഗാന്ധി ഇപ്പോൾ എവിടെയാണെന്ന കാര്യമോർത്താണ് ഞാനും ഈ രാജ്യവും ആശ്ചര്യപ്പെടുന്നതെന്നും’ കവിത പരിഹസിച്ചു.
Comments