ന്യൂഡൽഹി: കുഞ്ഞുങ്ങൾ ദൈവത്തിന്റെ പ്രതിരൂപങ്ങളാണെന്നാണ് പറയപ്പെടുന്നത്. അത് ശരിവച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. സൈനികന്റെ കാലിൽ തൊട്ട് തൊഴുന്ന ഒരു കുഞ്ഞു പെൺകുട്ടിയെ ആണ് വീഡിയോയിൽ കാണാനാകുന്നത്. കുഞ്ഞിന്റെ നിഷ്കളങ്കമായ ഈ പ്രവൃത്തി കാണുന്ന ഏതൊരാളുടേയും മനസ്സ് നിറയ്ക്കുന്നതാണ്.
25 സെക്കന്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണിത്. മെട്രോ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്ന സൈനികർക്കരികിലേക്ക് പെൺകുട്ടി ചെല്ലുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. അവരുടെ അടുത്തെത്തിയതിന് ശേഷം അതിൽ ഒരു സൈനികന്റെ കാൽ തൊട്ടു വണങ്ങുന്നു. ഏറെ സന്തോഷത്തോടെ ഈ സൈനികൻ കുഞ്ഞിനെ കവിളിൽ തലോടുന്നതും ദൃശ്യങ്ങളിൽ കാണാം.
Raising patriotic young minds is a duty every parent owes to this great nation.
Jai Hind 🇮🇳 pic.twitter.com/mhAjLbtOvG
— P C Mohan (@PCMohanMP) July 15, 2022
വീഡിയോ കണ്ടവരെല്ലാം കുഞ്ഞിന്റെ പ്രവർത്തിയെ വലിയ രീതിയിലാണ് അഭിനന്ദിച്ചത്. രോമാഞ്ചം വരുന്നുവെന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞുവെന്നും, കുഞ്ഞുങ്ങളെ ഇതേ പോലെ രാഷ്ട്രസ്നേഹമുള്ളവരായി വളർത്തണമെന്നുമാണ് മറ്റൊരാൾ പറയുന്നത്. കുഞ്ഞിന്റെ കുടുംബത്തിനും ഇവർ നന്ദി അറിയിക്കുന്നു.
Comments