ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,935 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 51 മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണങ്ങൾ 5,25760 ആയി . ആകെ രോഗികളുടെ എണ്ണം 4,37,67,534 ആയി.
മൊത്തം കേസുകളുടെ 0.33 ശതമാനവും സജീവ കേസുകളാണ്. രോഗമുക്തി നിരക്ക് 98.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,61,470 കൊറോണ പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.48 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 4,30,97,510 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ നാല് ലക്ഷത്തിലധികം ആളുകൾക്ക് കൊറോണയ്ക്കെതിരെ വാക്സിനേഷൻ നൽകി. ഇതിന് പുറമെ രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 200 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നാല് ദിവസമായി 20,000-ന് മുകളിലാണ് രാജ്യത്തെ കൊറോണ കേസുകൾ. ഞായറാഴ്ച 20,528, ശനിയാഴ്ച 20,044, വെള്ളിയാഴ്ച 20038, വ്യാഴാഴ്ച 20,139 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
Comments