മലപ്പുറം : കിണറ്റിൽ വീണ വൃദ്ധയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. പട്ടയത്ത് വീട്ടിൽ കാളി (85) യാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അയൽവാസിയായ കിഴക്കേകര അബ്ദുൽ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിൽ ഇവർ വീഴുകയായിരുന്നു. താനൂർ മോര്യ കുന്നുംപുറത്താണ് സംഭവം .
ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും വെള്ളമുള്ളതുമായ കിണറിലാണ് ഇവർ വീണത്. മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു തൂങ്ങി നിന്നതിനെ തുടർന്നാണ് ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞത്. തുടർന്ന് കിണറ്റിൽ നിന്നും നിലവിളി കേട്ട് നാട്ടുകാർ ഇവിടേക്ക് എത്തുകയായിരുന്നു. ഉടൻ തന്നെ ഓടിക്കൂടിയവർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
തുടർന്ന് ഇവർ നാട്ടുകാരുടെ സഹായത്തോടെ കിണറിൽ ഇറങ്ങി. പിന്നാലെ സേനാംഗങ്ങൾ ഇറക്കിയ നെറ്റിലൂടെ ആളെ പുറത്തെടുക്കുകയായിരുന്നു. ശേഷം ഇവരെ ആശുപത്രിൽ എത്തിച്ചു. അപകടത്തിൽ വൃദ്ധയ്ക്ക് കാര്യമായ പരിക്കുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
Comments