ന്യൂഡൽഹി: എംഎം മണിയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.മണിയുടെ മുഖവും ചിമ്പാൻസിയുടെ മുഖവും ഒന്നാണ്. ഒർജിനല്ലല്ലാതെ കാണിക്കാൻ പറ്റുമോ എന്നും കെ സുധാകരൻ ചോദിച്ചു. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു, സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരൻ ചോദിച്ചു. ചിമ്പാൻസിയുടെ ശരീരത്തിൽ എംഎം മണിയുടെ മുഖം ചേർത്തുള്ള മഹിളാ കോൺഗ്രസ് പ്രതിഷേധത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിൽ മഹിളാ കോൺഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ് മണിയ്ക്കിതൊന്നും ഇല്ലല്ലോ എന്നും സുധാകരൻ ചോദിച്ചു.
ഇന്ന് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് എംഎം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ചത്. കെ കെ രമയ്ക്ക് എതിരെ എം എം മണി നിയമസഭയിൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
പിന്നാലെ വംശീയമായ അധിക്ഷേപമാണിതെന്ന ആരോപണവും ഉയർന്നു. മണിക്കെതിരെ മോശമായ പരാമർശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. സംഭവം വിവാദമായതോടെ മഹിളാ കോൺഗ്രസ് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. നിയമസഭാ മാർച്ചിന് എത്തിയ പ്രവർത്തകരിൽ ഒരാളാണ് ബോർഡ് കൊണ്ടുവന്നതെന്നും മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല ഇതെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
Comments