വയനാട്ടിലെ ആദിവാസി ഗ്രാമത്തിന്റെ പൈതൃക ശിൽപകലയെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര. ഇത്തരത്തിൽ പുരാതന ഭംഗി നിലനിർത്താൻ പ്രോത്സാഹനം നൽകുന്ന കേരള ടൂറിസം വകുപ്പിനെയും അദ്ദേഹം പ്രശംസിച്ചു. ഗ്രാമാന്തരീക്ഷത്തിന്റെ അതിശയിപ്പിക്കുന്ന ഭംഗി വിളിച്ചോതുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര സന്തോഷം അറിയിച്ചത്. 57 സെക്കന്റ് വീഡിയോയാണിത്.
This is just beautiful. Kudos to @KeralaTourism for this concept. The pristine architectural design of the village is stunning. Showcases how ‘simplicity’ can be stunning. pic.twitter.com/8Wf8CLgoZ2
— anand mahindra (@anandmahindra) July 19, 2022
സഞ്ചാരികളുടെ മനംകവർന്ന എൻ ഊര് എന്ന കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമാണിത്. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ‘ആദിവാസി ശിൽപകലയോടൊപ്പം തദ്ദേശീയ ജീവിതശൈലി അനുഭവിപ്പിക്കുന്ന ഇടം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് അതിശയിപ്പിക്കുന്ന രൂപകൽപ്പനയാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്.
കേരളത്തിലെ ആദ്യത്തെ ഗോത്രവർഗ്ഗ പൈതൃക ഗ്രാമം 2022 ജൂൺ 4-നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. വനവാസി സമൂഹങ്ങളുടെ നിയന്ത്രണത്തിലാണ് ഈ പദ്ധതി. ഗോത്രവർഗക്കാരുടെ പൈതൃകവും സംസ്കാരം അറിയാൻ വിനോദസഞ്ചാരികൾക്ക് അവസരം നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
Comments