കണ്ണൂർ: തീവണ്ടി പാളം തെറ്റിക്കാൻ നീക്കം നടന്നതായി സംശയം.കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് ട്രെയിൻ അട്ടിമറിക്കാൻ നീക്കം നടന്നതായി സംശയമുള്ളത്.പാളത്തിൽ കരിങ്കല്ലുകൾ നിരത്തി വച്ചാണ് തീവണ്ടി പാളം തെറ്റിക്കാൻ ശ്രമിച്ചത്
മലബാർ എക്സ്പ്രസ് ലോക്കോ പൈലറ്റിന് ട്രെയിൻ യാത്രയിൽ അസ്വഭാവികത തോന്നിയതിനെ തുടർന്ന് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിങ്കല്ലുകൾ കണ്ടെത്തിയത്. പാളത്തിൽ കരിങ്കല്ലുകൾ കൊണ്ടുവെച്ചത് ആരാണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments