കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തില്‍ ഗോതബയ രജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ആക്ടിങ് പ്രസിഡന്റ് ചുമതല വഹിച്ച് വരികയായിരുന്നു. ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെ ആണ് റനില്‍ വിക്രമസിംഗെ പരാജയപ്പെടുത്തിയത്.
225 അംഗ പാര്‍ലമെന്റിലെ 223 പേര് ചേര്‍ന്ന് രഹസ്യ ബാലറ്റിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. റനില്‍ വിക്രമസിംഗെയ്ക്ക് 134 വോട്ടുകളും അലഹപ്പെരുമയ്ക്ക് 82 വോട്ടുകളും ലഭിച്ചു. പ്രതിപക്ഷത്തിന്റെ പിന്തുണ അലഹപ്പെരുമയ്ക്കായിരുന്നു. തമിഴ് നാഷണല്‍ അലയന്‍സിന്റെ പിന്തുണ വിക്രമസിംഗെയ്ക്കായിരുന്നു. മത്സരരംഗത്ത് ഉണ്ടായിരുന്ന ജനത വിമുക്തി പെരുമന നേതാവ് നുര കുമാര ദിസനായകയ്ക്ക് മൂന്ന് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകള്‍ അസാധുവായി.
ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ എത്രയും വേഗം ശക്തപ്പെടുത്തുമെന്ന് റനില്‍ വിക്രമസിംഗെ പറഞ്ഞു. 2024ഓടെ സാമ്പത്തിക വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞു.
Comments