ന്യൂഡൽഹി: രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതിയാകാൻ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിലാണ് മുർമു. എംപിമാരുടെ വോട്ടെണ്ണൽ പൂർത്തിയായ സാഹചര്യത്തിൽ ഇനി എംഎൽഎമാരുടെ വോട്ടുകൾ എണ്ണിത്തുടങ്ങും.
3,78,000 മൂല്യമുള്ള 540 വോട്ടുകളാണ് മുർമുവിന് ലഭിച്ചത്. അതേസമയം എതിർ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 208 വോട്ടുകളും ലഭിച്ചു. 1,45,600 ആണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ച വോട്ടിന്റെ മൂല്യം. 15 വോട്ടുകൾ അസാധുവായി. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി മോദിയാണ് ഇരുവർക്കും ലഭിച്ച എംപിമാരുടെ വോട്ട് വിവരങ്ങൾ പുറത്തുവിട്ടത്.
രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. ആരംഭം മുതൽ മുർമു വ്യക്തമായ ഭൂരിപക്ഷം നിലനിർത്തിയിരുന്നു.
Comments