ന്യൂഡൽഹി: രാജ്യത്തിനും രാജ്യതാൽപര്യങ്ങൾക്കുമെതിരായി പ്രവർത്തിച്ച ഡിജിറ്റൽ മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി കേന്ദ്ര വിവര വിനിമയ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. 2021-22 കാലയളവിൽ 747 സൈറ്റുകളും 94 യുട്യൂബ് ചാനലുകളും നിരോധിച്ചു. 19 സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും താൽപ്പര്യങ്ങൾക്കും പ്രതിരോധത്തിനും സുരക്ഷയ്ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും തടസ്സം നിലനിൽക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനങ്ങൾ നിരോധിക്കാൻ കേന്ദ്ര സർക്കാരിന് അനുവാദം നൽകുന്ന 2000 ഇൻഫോർമേഷൻ ആക്ടിലെ സെക്ഷൻ 69 എ പ്രകാരമാണ് ഇവയ്ക്ക് നിരോധനമേർപ്പെടുത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിനെതിരെ വ്യാജ വാർത്തകളും പ്രചാരണങ്ങളും ഇന്റർനെറ്റ് വഴി കൈമാറ്റം ചെയ്യുന്ന എല്ലാ ഏജൻസികൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments