രാജ്യത്താദ്യമായി ഒരു ഗോത്രവനിത രാഷ്ട്രപതി സ്ഥാനത്ത് എത്തി നിൽക്കുകയാണ്. ചരിത്രനിമിഷത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുമ്പോൾ പ്രധാനമന്ത്രിയും രാജ്യരക്ഷാമന്ത്രിയുമുൾപ്പെടെ ഏവരും മുർമ്മുവിന്റെ വസതിയിലെത്തി നേരിട്ട് അഭിനന്ദനമറിയിച്ചു. ഇന്ത്യയുടെ ജനാധിപത്യത്തിന് ഇത് ചരിത്രനിമിഷമാണെന്നും ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാർക്ക് മുർമ്മുവിന്റെ വിജയം പ്രചോദനമാണെന്നുമാണ് കേന്ദ്രമന്ത്രിമാരുടെ പ്രതികരണം. ഇതിനിടെ തന്റെ ആഹ്ലാദം അറിയിക്കുകയാണ് മുർമ്മുവിന്റെ സഹോദരൻ ടരിനിസെൻ ടുഡു.
Odisha | I am overjoyed that my sister, a tribal woman, has been elected as the President. She has struggled a lot since her childhood. This is an inspiration for everybody: Tarinisen Tudu, brother of the newly elected President Droupadi Murmu pic.twitter.com/xjh7VKZktD
— ANI (@ANI) July 21, 2022
സഹോദരിയെക്കുറിച്ച് ഓർത്ത് അത്യധികം അഭിമാനമുണ്ടെന്ന് മുർമ്മുവിന്റെ സഹോദരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു ഗോത്രവനിതയായ തന്റെ സഹോദരി രാഷ്ട്രപതി പദത്തിലെത്തിയതിൽ അതീവ ആഹ്ലാദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അവൾ കുട്ടിക്കാലത്ത് ഏറെ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. ഇന്ന് അവൾ നേടിയ വിജയം എല്ലാവർക്കും പ്രചോദനമാണെന്നും സഹോദരൻ ടരിനിസെൻ ടുഡു കൂട്ടിച്ചേർത്തു.
ഇന്ത്യ ചരിത്രം രചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ട ദിനമാണിന്നെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും പ്രതികരിച്ചു. സ്വപ്നം യാഥാർത്ഥ്യമായെന്നും ഇതിന് കാരണം പ്രധാനമന്ത്രി മോദിയാണെന്നുമായിരുന്നു ഗോത്രവർഗമന്ത്രി രേണുകാ സിംഗിന്റെ പ്രതികരണം. മുർമ്മുവിന് എല്ലാവിധ ആശംസകളും നേരുകയാണെന്ന് രാംനാഥ് കോവിന്ദും അറിയിച്ചു. ബിഎസ്പി അദ്ധ്യക്ഷ മായാവതിയും മുർമ്മുവിന് അഭിനന്ദനമേകി.
Comments