കൊച്ചി : കളമശ്ശരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ കടക്കരപ്പള്ളി സ്വദേശി ശ്യാമാണ് (20) മരിച്ചത്
ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. പത്തടിപ്പാലത്തായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് മെട്രോയുടെ തൂണിൽ വന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments