ഛണ്ഡീഗഡ്: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. ബിഎസ്എഫ് വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോയി. അമൃത്സറിലെ അജ്നാല സെക്ടറിലാണ് അതിർത്തി കടന്ന് ഡ്രോൺ എത്തിയത്.
ഉച്ചയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് ബിഎസ്എഫ് സേനാംഗങ്ങൾ പരിശോധന നടത്തിയപ്പോഴാണ് ഡ്രോൺ കണ്ടത്. അപ്പോഴേക്കും ഡ്രോൺ അതിർത്തിയിൽ നിന്നും 300 മീറ്റർ ഇന്ത്യൻ മേഖലയിലേക്ക് കടന്നിരുന്നു. ഉടനെ വെടിയുതിർക്കുകയായിരുന്നു. 36 തവണ വെടിയുതിർത്ത ശേഷമാണ് ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക് തിരികെ പോയത്.
ആയുധങ്ങളോ, ലഹരിമരുന്നോ ആയാണ് ഡ്രോൺ എത്തിയത് എന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സേനാംഗങ്ങൾ പരിശോധന ആരംഭിച്ചു.
Comments