ശ്രീനഗർ: നിർമ്മാണം നടന്നുകൊണ്ടിരിക്കേ കൂറ്റൻ മതിൽ തകർന്ന് വീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പുൽവാമയിലെ ഒരു ഇഷ്ടിക നിർമ്മാണ ശാലയിലാണ് അപകടം സംഭവിച്ചത്. ഉത്തർപ്രദേശ് നിവാസികളായ ലുക്മാൻ ഖാൻ, കാൽബേ ഖാൻ, രാജ് ദേവ് എന്നിവരാണ് മരണപ്പെട്ടത്.
പുൽവാമയിലെ ഉഖൂ എന്ന പ്രദേശത്തെ ഇഷ്ടിക കളത്തിനായി എടുത്ത ആഴത്തിലുള്ള പ്രദേശത്ത് വശങ്ങളിലായി കെട്ടി ഉയർത്തിയ മതിലാണ് താഴെ പണിതുകൊണ്ടിരുന്ന തൊഴിലാളികൾക്ക് മുകളിലേയ്ക്ക് വീണത്.
വശങ്ങളിൽ പണിതുയർത്തിയ മതിലും വശത്തെ മൺതിട്ടയുമായി വേണ്ടരീതിയിൽ ഉറപ്പിച്ചിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. താങ്ങുകൾ കൊടുത്തിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ അവയെ തകർത്തുകൊണ്ട് മതിലൊന്നാകെ തകരുകയായിരുന്നു.
Comments