കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. കാറമേൽ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 12 നായിരുന്നു ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ ഇരുവരെയും രാവിലെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമായിരുന്നു അറസ്റ്റ്. വൈകീട്ടോടെയാണ് ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
12 ന് പുലർച്ചെ ഒന്നരയോടെയായിരുന്നു കാര്യാലയത്തിന് നേരെ പ്രതികൾ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ ഓഫീസിന്റെ മുൻവശത്തെ ജനൽചില്ലുകൾ തകർന്നിരുന്നു.
Comments