ന്യൂഡൽഹി: ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 വരെ ആകാശ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി ഡൽഹി പോലീസ്. പാരാഗ്ലൈഡറുകൾ, പാരാമോട്ടറുകൾ, ഹാംഗ് ഗ്ലൈഡറുകൾ, യുഎവികൾ, യുഎഎസ്, മൈക്രോലൈറ്റ് എയർക്രാഫ്റ്റ് റിമോട്ട് പൈലറ്റ് എയർക്രാഫ്റ്റുകൾ, ക്വാഡ്കോപ്റ്ററുകൾ തുടങ്ങിയവ പറത്തുന്നത് നിരോധിച്ച് ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന ഉത്തരവിറക്കി.
ഉത്തരവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും വ്യക്തമാക്കി. ഓഗസ്റ്റ് 16 വരെ 26 ദിവസത്തേയ്ക്കാണ് നിരോധനം. നിരോധന ഏർപ്പെടുത്തിയതിന് ശേഷം ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരം കേസെടുക്കുന്നതായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷവും നിരോധനമേർപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് 16 വരെയുള്ള 32 ദിവസത്തെയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
Comments