ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,359 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് രോഗം ബാധിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്. 1,268 പേർക്ക് രോഗം ഭേദമായി.
കൊറോണ ബാധിച്ചുള്ള ഒരു മരണം റിപ്പോർട്ട് ചെയ്തു. രണ്ടേമുക്കാൽ ലക്ഷത്തോളം പരിശോധനകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തി. അതേസമയം വിമാന യാത്ര ചെയ്യുന്നവർ കൊറോണ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കൊറോണ കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തിൽ ചെല്ലുമ്പോൾ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി
Comments