ഇടുക്കി: ഉടുമ്പൻചോലയിൽ നാല് വയസ്സുകാരിയെ പഞ്ചായത്ത് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളറക്കംപാറ കോളനിയിൽ പരേതനായ പരമശിവം-വീരലക്ഷ്മി ദമ്പതികളുടെ മകൾ ധരണിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
കുട്ടി കാൽവഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുളത്തിന് സംരക്ഷണ വേലിയില്ലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments