കൊല്ലം: സ്കൂൾ ബസുകൾ ദുരുപയോഗം ചെയ്ത് അദ്ധ്യാപകർ ഇടത് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയാണ് സ്കൂൾ ബസുകൾ ദുരുപയോഗം ചെയ്തത്.
കെ.എസ്.ടി.എ കൊല്ലം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മാർച്ചിനും ധർണ്ണയ്ക്കും അദ്ധ്യാപകർ എത്തിയത് സ്കൂൾ ബസുകളിലാണ്. സർക്കാർ സ്കൂളുകളുടെ അടക്കം ബസ്സുകൾ ദുരുപയോഗം ചെയ്തതിന്റെ വിവരങ്ങൾ പുറത്ത് വന്നു.
വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡി ഡി ഓഫീസിലേക്ക സംഘടന നടത്തിയ മാർച്ചിൽ പങ്കെടുക്കാനെത്തിയ അദ്ധ്യാപകരാണ് ബസുകൾ ദുരുപയോഗം ചെയ്തത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കല്ലാതെ സ്കൂൾ ബസുകൾ ഉപയോഗിക്കരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ ചട്ടം.ഇത് ലംഘിച്ചാണ് കെഎസ്ടിഎ സ്കൂൾ ബസുകൾ ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ വ്യാപക പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Comments