തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പ്രതിയായ ഇൻഡിഗോ വിമാനത്തിലെ വധശ്രമ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്. കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജയരാജനെതിരെ പരാതി നൽകിയ ഫർസിൻ മജീദ്, നവീൻ കുമാർ എന്നിവരോട് ആണ് മൊഴി നൽകാൻ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുന്നത്.
വലിയതുറ പോലീസിന്റേതാണ് നടപടി. തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ ഹാജരാകാനാണ് ഇരുവർക്കും നൽകിയിരിക്കുന്ന നിർദ്ദേശം.
കഴിഞ്ഞ ദിവസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ഇ.പി ജയരാജനെതിരെ പോലീസ് കേസ് എടുത്തത്. സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസ് എടുക്കാൻ കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോലീസ് നടപടി സ്വീകരിച്ചത്.
Comments