പാനിപത്ത്: ചരിത്രമുറങ്ങുന്ന പാനിപത്തിൽ ആനന്ദനൃത്തം ചവിട്ടി ഗ്രാമീണർ. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ സ്വന്തമാക്കി രാജ്യത്തിന് അഭിമാനമായ നീരജ് ചോപ്രയുടെ നീരജ് ചോപ്രയുടെ നാട്ടുകാർ ഒന്നടങ്കം ആഘോഷനൃത്തവുമായി തെരുവിലിറങ്ങി.
നീരജിന്റെ മെഡൽ നേട്ടം തത്സമയം കണ്ടുകൊണ്ടിരുന്ന വീട്ടുകാരും സുഹൃത്തുക്കളും ഒരു നിമിഷം പോലും പാഴാക്കാതെ ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു. ഗ്രാമത്തിലെ സ്ത്രീകളാണ് പാട്ട് പാടി നൃത്തം വെയ്ക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
ജാവലിൻ ത്രോയിൽ 88.13 ദൂരം താണ്ടി വെള്ളി മെഡൽ നേടിക്കൊണ്ടാണ് നീരജ് ചോപ്രയുടെ ചരിത്ര നേട്ടം.യോഗ്യതാ റൗണ്ടിൽ 82.39 മീറ്റർ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനം നേടിയാണ് നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടിയത്.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാമത്തെ മെഡലാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. 2003ൽ പാരീസ് ചാമ്പ്യൻഷിപ്പിൽ അഞ്ജു ബോബി ജോർജ് വെങ്കല മെഡൽ നേടിയിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡലണിയുന്നത്.
Comments