ന്യൂഡൽഹി: രാജ്യത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിച്ചു. ഡൽഹി സ്വദേശിയ്ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മങ്കി പോക്സ് കേസ് ആണ് ഇത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 31 കാരനായ ഇയാളെ മൗലാനാ ആസാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. കടുത്ത പനിയും, ശരീരത്തിൽ കുമിളകളുമാണ് ഇയാളിൽ പ്രകടമായിട്ടുള്ളത്.
ഇയാൾക്ക് യാത്രാ പശ്ചാത്തലം ഇല്ലെന്നാണ് വിവരം. ഇത് ആരോഗ്യപ്രവർത്തകരിൽ ആശങ്കയുളവാക്കുന്നുണ്ട്. ഇതുവരെ രോഗം ബാധിച്ച മൂന്ന് പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഡൽഹി സ്വദേശിയ്ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Comments