ന്യൂഡൽഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനായി മുഖ്യമന്ത്രി പരിഷദ്് ചർച്ചയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്താണ് യോഗം ചേർന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പാർട്ടിയുടെ മുതിർന്ന നേതാക്കളും പങ്കെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഭരണ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. വികസന പ്രവർത്തങ്ങൾ പ്രധാനമന്ത്രി വ്യക്തമാക്കി.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്താൻ നിർദേശിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പയിൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രോത്സാഹനം കൊടുക്കുന്നതിനുമായി വിവിധ മാർഗങ്ങളും ചർച്ചാ വിഷയമായി . പാവപ്പെട്ടവരെയും പിന്നാക്ക വിഭാഗക്കാരെയും ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കി.
യുവജനങ്ങളുടെ ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനുമാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്നും പോഷകാഹാര കുറവ് പരിഹരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കഴിഞ്ഞ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പോഷകാഹാര ക്യാമ്പയിനുകൾ സജ്ജീവമാക്കാനും നിർദേശിച്ചിരുന്നു. വാരാണാസിയിലാണ് കഴിഞ്ഞ വർഷം വികസന യോഗം ചേർന്നത്.
Comments