എറണാകുളം : ഫോർട്ടുകൊച്ചിയിൽ വൻ മയക്കുമരുന്നുവേട്ട. ആറു പേർ പോലീസ് പിടിയിൽ. ഹാഷിഷ് ഓയിൽ, എൽഎസ്ഡി സ്റ്റാബ്, എംഡിഎംഎ എന്നിവയുമായിയാണ് ഇവർ പിടിയിലായത്. ഫോർട്ട് കൊച്ചി പോലീസാണ് പ്രതികളെ പിടികൂടിയത്.
16 എൽഎസ്ഡി സ്റ്റാമ്പുകൾ, നാല് മില്ലി വീതമുള്ള 20 ബോട്ടിൽ ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം എംഡിഎംഎ എന്നിവയാണ് യുവാക്കളിൽ നിന്നും പിടിച്ചെടുത്തത്.
ഫോർട്ടുകൊച്ചി കേന്ദ്രീകരിച്ച് വിനോദ സഞ്ചാരികൾക്കും യുവാക്കൾക്കും വലിയ രീതിയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പേലീസിന് വിവരം ലഭിച്ചിരുന്നു . ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സംഘം പിടിയിലായത്.
അതേസമയം മയക്കുമരുന്ന് സംഘത്തിലെ കൂടുതൽ പേർ ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Comments