ന്യൂഡല്‍ഹി: രാജ്യത്ത് നാല് പേര്‍ക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം രാജ്യത്തെ നാലാമത്തെ മങ്കിപോക്സ് രോഗബാധ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര യോഗം ചേര്‍ന്നത്.
വിദേശയാത്രാ പശ്ചാത്തലങ്ങളൊന്നും ഈ യുവാവിന് ഇല്ലായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് 34കാരനായ ഇയാള്‍ ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ തേടിയത്. പൂനെയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നാണ് വിവരം. മണാലിയില്‍ നടന്ന ബാച്ചിലര്‍ പാര്‍ട്ടിയിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇയാളുമായി സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരേയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.
Comments