പാലക്കാട്: സർക്കാർ സ്‌കൂളിൽ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങി. മങ്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലാണ് സംഭവം. ക്ലാസിൽ വെച്ചാണ് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്.
പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്
സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇവർ സ്‌കൂളിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
Comments