ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 16,866 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗികൾ 4,39,05,621 ആയി. 18,148 പേർ രോഗമുക്തി കൈവരിച്ചു. ഇന്ത്യയിൽ പ്രതിദിന നിരക്ക് 7.03 ശതമാനവും പ്രതിവാര നിരക്ക് 4.49 ശതമാനമാണ് . മൊത്തം രോഗബാധിതരുടെ 0.34 ശതമാനവും സജീവമായ കേസുകളാണ്.നിലവിൽ 1,50,887 ആണ് സജീവ കേസുകളുടെ എണ്ണം. ദേശീയ രോഗമുക്തി നിരക്ക് 98.46 ശതമാനമാണെും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
168 ദിവസത്തെ ഉയർന്ന പ്രതിദിന നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടയിൽ 2,39,751 ടെസ്റ്റുകൾ നടത്തി. 41 മരണവും 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തു.13 മരണം കേരളത്തിലും ആറു വീതം മരണം മഹാരാഷ്‌ട്രയിലും പശ്ചിത ബംഗാളിലും റിപ്പോർട്ട് ചെയ്തു. രണ്ട് വീതം മരണം ഡൽഹിയിലും സിക്കിമിലും അസം, ബിഹാർ,ഛത്തീസ്ഗഡ്, മണിപ്പൂർ, നാഗലാൻഡ്, ഒഡീഷ, ത്രിപുര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോ കേസും റിപ്പോർട്ട് ചെയ്തു.
202 കോടിയിലധികം വാക്‌സിനുകൾ രാജ്യത്ത് ഇതുവരെ നൽകിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 16,82,390 ഡോസ് വാക്‌സിനുകൾ കഴിഞ്ഞ 24 മണിക്കൂറിൽ നൽകി. 2021 ജനുവരി 16 ന് ആരംഭിച്ച ദേശീയ വാക്‌സിൻ യജ്ഞം വേഗത്തിലാക്കാമുള്ള ശ്രമത്തിലാണ് സർക്കാർ. യജ്ഞം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുന്നു. ഇതുപ്രകാരം രാജ്യത്ത് നിർമ്മിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനവും കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നു.
Comments