മുംബൈ : മഹാരാഷ്ട്രയിലെ പൂനെയിൽ സിംഗിൾ സീറ്റർ പരിശീലക വിമാനം തകർന്നു വീണു. വനിതാ പൈലറ്റ് ഭാവ്ന റാത്തോഡിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ദാപൂർ തഹ്സിലിലെ കദ്ബൻവാഡിയിൽ രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്.
പൂനെയിലെ ബാരാമതി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സ്വകാര്യ ഏവിയേഷൻ സ്കൂളിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്ന് വീഴുകയായിരുന്നു.
അപകടത്തിൽ വിമാനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക തകരാർ മൂലമാണ് അപകടമുണ്ടായതെന്നാണ് അധികൃതർ പറയുന്നത്. വിഷയം അന്വേഷിച്ചുവരികയാണ്.
Comments