കണ്ണൂർ : തീവണ്ടി അപകടത്തിൽ മരിച്ച വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ച് മുൻ എം.പി. സുരേഷ് ഗോപി. ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി നന്ദിതയുടെ വീട്ടിൽ ഇന്ന് രാവിലെയോടെ സുരേഷ് ഗോപി എത്തി. തുടർന്ന് അദ്ദേഹം അമ്മയേയും മറ്റ് ബന്ധുക്കളേയും ആശ്വസിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ അമ്മയുടെ മുന്നിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചത്. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിൽ പഠിക്കുന്ന നന്ദിത സ്കൂൾ ബസ് മിസ് ആകുമോ എന്ന് പേടിച്ച് റെയിൽവേ ഗേറ്റ് മുറിച്ച് കടക്കുകയായിരുന്നു. അതിനിടെ വൈകിയെത്തിയ പരശുറാം എക്സ്പ്രസ് കുട്ടിയുടെ ശ്രദ്ധയിൽ പെട്ടില്ല.
ട്രെയിനിടിച്ച് തെറിച്ച നന്ദിതയുടെ തല സമീപത്തെ കല്ലിൽ ഇടിച്ചു. അമ്മയുടെ മുന്നിൽ വെച്ചായിരുന്നു മകളുടെ മരണം. അപകടത്തിൽ പെട്ടപ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നെന്നും അമ്മയുമായി സംസാരിച്ചെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments