ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിൽ എത്തിയാണ് അദ്ദേഹം ദ്രൗപദി മുർമുവിനെ കണ്ടത്. രാഷ്ട്രപതിയായി മുർമു സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ രാഷ്ട്രപതിഭവൻ ട്വീറ്റ് ചെയ്തിട്ടുണ്ട്. ദ്രൗപദി മുർമുവിനെ അദ്ദേഹം നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സമൂഹമാദ്ധ്യമം വഴി മുർമുവിന് പ്രധാനമന്ത്രി ആശംസകൾ നേർന്നിരുന്നു. ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞ രാജ്യം അഭിമാനത്തോടെ വീക്ഷിച്ചുവെന്നും , ഫലപ്രദമായ ഭരണനിർവഹണത്തിന് ആശംസകൾ നേരുന്നുവെന്നുമായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. സത്യപ്രതിജ്ഞാ ചടങ്ങിലും അദ്ദേഹം പങ്കുകൊണ്ടിരുന്നു.
Comments