ദുബായ്: ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ . ഇന്ത്യൻ പീപ്പിൾസ് ഫോറം യുഎഇ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്. അജ്മാൻ ഓഫീസിൽ സംഘടിപ്പിച്ച പരിപാടി ജനം ടീവി മാനേജിങ് ഡയറക്ടർ യു. എസ് കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റെ വിജയാഘോഷ പരിപാടികൾ പ്രവാസ ലോകത്തും പുരോഗമിക്കുകയാണ്. പരിപാടിയിൽ ദേശീയ പ്രസിഡന്റ് ജിതേന്ദ്ര വൈദ്യ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രസിഡന്റിന്റെ പ്രാധാന്യത്തെയും, മാറുന്ന ഭാരതത്തെകുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പാർശ്വവത്കരിക്കപ്പെട്ട ഗോത്രവർഗ്ഗത്തിൽ പെട്ട ഒരു വനിതക്ക് ലഭിക്കുന്ന വലിയ അംഗീകാരം ആണെന്ന് ഐ പി എഫ് ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് കോടോത് പറഞ്ഞു. ഐ പി എഫ് യുഎഇ വൈസ് പ്രസിഡണ്ട് രാകേഷ് ബോറ, ശില്പ നായർ, സെക്രട്ടറി രാജീവ് രംഗൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ ഐ പി എഫ് ട്രഷറർ വിജയൻ ചാത്തങ്കൈ, അജ്മാൻ ചാപ്റ്റർ പ്രസിഡന്റ് രാധിഷ് കൃഷ്ണൻ , യു പി കൗൺസിൽ കൺവീനർ റാം, വിവിധ ചാപ്റ്റർ ഭാരവാഹികൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു.
Comments