എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.16 കിലോ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മലപ്പുറം സ്വദേശി അബ്ദുൾ സലീമിനെയാണ് കസ്റ്റംസ് പിടികൂടിയത്.
മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയായിരുന്നു ഇയാൾ മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചത്. എന്നാൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ ദേഹപരിശോധനയിൽ സ്വർണം ഒളിപ്പിച്ചതായി വ്യക്തമാകുകയായിരുന്നു.
ഷാർജയിൽ നിന്നുമാണ് ഇയാൾ സ്വർണവുമായി എത്തിയത്. കൂടുതൽ വിവരങ്ങൾക്കായി സലീമിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments