ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,313 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.57 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 5,26,167 ഉം ആകെ രോഗബാധിതർ 4,39,38,764 ഉം ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കേസുകളിൽ കുറവ് രേഖപ്പെടുത്തി. 1,45,026 ആയാണ് കുറവ് രേഖപ്പെടുത്തിയത്. മൊത്തം രോഗബാധയുടെ 0.35 ശതമാനമാണ് സജീവ കേസുകൾ.
കണക്കുകൾ പ്രകാരം രോഗമുക്തി നിരക്ക് 98.45 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു. 20,742 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 4.57 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.31 ശതമാനവുമാണ്.
Comments