ദുബായ്: കനത്ത ചൂടിന് ശമനമായി യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ദുബായ്,ഷാർജ, അജ്മാൻ ,ഫുജേറ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു പലയിടത്തും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. യുഎഇയുടെ ചില ഭാഗങ്ങളിൽ സുഖകരമായ താപനിലയാണ് അനുഭവപ്പെടുന്നത്. എന്നാൽ മഴ പെയ്യുന്നതുമായി ബന്ധപ്പെട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും പൊടിക്കാറ്റ് വീശുമെന്നും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കാലാവസ്ഥ അപകടകരമാകുമെന്നും സൂചിപ്പിച്ചു.
Comments