ചെന്നൈ: 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി വേഷത്തിൽ തനി തമിഴ്നായി മാറി. മുണ്ടും ഷർട്ടുമിട്ടാണ് മോദി ചെന്നൈയിലെത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചെസ്സ് മത്സരമായ അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡ് ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വൈകുന്നേരം ന്റ മണിയോടെയാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലെത്തുന്നത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, നടൻ രജനികാന്ത് തുടങ്ങിയവർ ഉദ്ഘാടന വേദിയിൽ സന്നിഹിതരാണ്. മത്സരത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ തങ്ങളുടെ മത്സരാർത്ഥികളെ സദസ്സിനെ പരിചയപ്പെടുത്തി. ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡ് ആഘോഷമാക്കുകയാണ് രാജ്യവും ചെന്നൈ നഗരവും. പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലേയ്ക്ക് എത്തുന്നതിന് കാത്തിരിക്കുകയാണ് ജനാവലി.
Comments